രാജ്യത്ത് കുതിച്ചുയർന്ന് വൈദ്യുത വാഹന വിപണി. 45.5 ശതമാനത്തിന്റെ വളർച്ച പ്രതീക്ഷിക്കുന്നതിനായി ഇ.വി റെഡി ഇന്ത്യ ഡാഷ്‌ബോർഡിന്റെ പഠന റിപ്പോർട്ട്. 2030 വരെ ഇതേ രീതിയിൽ വളർച്ച നിലനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1.6 കോടിയിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ തമ്മിൽ താരതമ്യപ്പെടുത്തിയാണ് പോളിസി റിസർച്ച് സംഘടനയായ ഒ.എം.ഐ ഫൗണ്ടേഷൻ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. 2022-ൽ 6,90,550 ഇരുചക്ര വൈദ്യുതി വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2030-ഓടെ ഇത് 1,39,36,691 യൂണിറ്റാകും വിൽപനയെന്നാണ് വിവരം. കേരളത്തിൽ വൈദ്യുത വാഹനങ്ങളുടെ വാർഷിക വിൽപ്പന വളർച്ച 52.9 ശതമാനമാണ്. ഇതുവരെ 704 ചാർജിംഗ് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. നൂറിലധികം ചാർജിംഗ് കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമായിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 29.5 ലക്ഷം വൈദ്യുതവാഹനങ്ങൾ നിരത്തിലെത്തി. സെപ്റ്റംബറിൽ 5,690 വാഹനങ്ങളാണ് വിറ്റഴിച്ചത്.
ഈ ബൃഹത്തായ മാറ്റത്തിലൂടെ 2023-ൽ ഇതുവരെ 5.18 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡാണ് കുറയ്‌ക്കാൻ കഴിഞ്ഞത്. ലക്ഷദ്വീപ് ദ്വീപ് സമൂഹങ്ങളുടെ മൊത്തം വിസ്തൃതിയുടെ ഇരട്ടി വിസ്തൃതി വരും ഈ കണക്ക്. പ്രകൃതിക്ക് അനുയോജ്യമാകുന്ന തരത്തിൽ സുസ്ഥിര വികസനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. വൈദ്യുതി കേന്ദ്രീകൃതമാകും ഭാവിയെന്ന് കേന്ദ്രമന്ത്രി ആർ.കെ സിംഗ് പറഞ്ഞു. 2005 മുതൽ 2019 വരെ കാർബൺ പുറന്തള്ളൽ 33 ശതമാനത്തോളം കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചുവരുന്നു. 2030-ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്ന് 50 ശതമാനം ഊർജ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്.