റായ്പൂർ: ഛത്തീസ്ഗഡ് കോൺഗ്രസിന്റെ എടിഎം ആണെന്നും ജനങ്ങൾ കോൺഗ്രസിനെ ഒരിക്കലും അധികാരത്തിൽ വെച്ച് പൊറുപ്പിക്കില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രേക്ഷപണമന്ത്രി അനുരാഗ് ഠാക്കൂർ. ഭൂപേഷ് ബാഗേൽ സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണം ജനങ്ങൾ മടത്തുവെന്നും സംസ്ഥാനത്തെ എടിഎം ആക്കുന്നത് ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു. റായ്പൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഠാക്കൂർ ഇക്കാര്യം വ്യക്തമാക്കിയത്.
‘ജനങ്ങൾക്ക് അവകാശപ്പെട്ട സമ്പാദ്യം കൊള്ളയടിക്കുകയും സംസ്ഥാനത്തെ പിന്നോട്ടടിക്കുകയും ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ഒരിക്കലും വെച്ച് പൊറുപ്പിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ബിജെപിയ്‌ക്കും അനുകൂലമാണ് ജനവിധി എന്ന് ജനങ്ങളുടെ ആവേശത്തിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്.’
നരേന്ദ്രമോദി സർക്കാർ സംസ്ഥാനത്ത് നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അനേകം പദ്ധതികൾ പൂർത്തീകരിക്കുകയും നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജനങ്ങൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകി, കഴിഞ്ഞ ഏതാനും വർഷങ്ങളായി പൊതുജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ധാന്യങ്ങൾ വിതരണം ചെയ്തു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലല്ല സർക്കാർ ആനൂകൂല്യങ്ങൾ നൽകുന്നത്. അവകാശപ്പെട്ടവർക്ക് എല്ലാ കൃത്യമായി ലഭ്യമാകുന്നുതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.















