ബസ്തർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. രാവിലെ കാങ്കർ ജില്ലയിലെ കൊയ്ലിബേഡ പോലീസ് സ്റ്റേഷൻ പരിധിൽ വച്ച് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. മൃതദേഹങ്ങളുടെ സമീപത്ത് നിന്നും ആയുധങ്ങൾ കണ്ടെടുത്തതായി ബസ്തർ ഐജി പി. സുന്ദർരാജ് അറിയിച്ചു. ഇൻസാസ് റൈഫിൾ, 12-ബോർ റൈഫിൾ എന്നിവയടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്. വനമേഖലയിൽ പരിശോധന തുടരുകയാണ്.















