കറാച്ചി: ആഗോള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ അടുത്ത അനുയായി പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊടുംഭീകരൻ ദാവൂദ് മാലിക്കാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വാ പ്രവിശ്യയിലെ വസീറിസ്ഥാനിൽ വച്ചായിരുന്നു സംഭവം.
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പാകിസ്താനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. പാകിസ്താനിലെ ഗുജ്രാൻവാലയ്‌ക്ക് സമീപം മോർ അമീനബാദിൽവെച്ച് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. മോട്ടോർ ബൈക്കിലെത്തിയ ആളാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്.