മനുഷ്യ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യമായ ടിവി-ഡി1 വിജയകരമായതിന് പിന്നാലെ അഭിനന്ദനമറിയിച്ച് യുകെ പ്രതിനിധി. ഭാരതത്തിന്റെ കഴിവും മികവുമാണ് തെളിയിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണർ അലക്‌സ് എല്ലീസ് പറഞ്ഞു.
സന്തോഷവും അത്ഭുതവും തരുന്ന വാർത്തയാണ് കേട്ടത്. ജി20 ഉച്ചകോടിക്ക് മുൻപ് ചന്ദ്രയാൻ വിജയത്തിലൂടെ ഇന്ത്യ ലോകത്തെ ഞെട്ടിച്ചു. പിന്നാലെ ഇന്ന് നടത്തിയ ഗഗൻയാൻ പരീക്ഷണം വിക്ഷേപണം വീണ്ടും ഇന്ത്യയുടെ കഴിവും മികവും കാണിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ വിക്ഷേപണം നടത്തുമെന്നായിരുന്നു ഇസ്രോ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം മാറ്റുകയും തുടർന്ന് എട്ടോടെ പുനരാംഭിച്ചു. എന്നാൽ വിക്ഷേപണ സമയത്തിന് അഞ്ച് സെക്കൻഡ് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ വിക്ഷേപണം നിർത്തി വെക്കുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ശാസ്ത്രജ്ഞർ തകരാർ കണ്ടെത്തി പരിഹരിച്ച് വിക്ഷേപണം നടത്തുകയായിരുന്നു. ദൗത്യം വിജയകരമാക്കി പൂർത്തീകരിച്ചതായി ഇസ്രോ അറിയിച്ചു.















