ദിവസവും 16 മണിക്കൂർ അദ്ധ്വാനം; നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ശ്രീരാമ വിഗ്രഹം; രാംലല്ല വിഗ്രഹത്തിന് പിന്നിലെ കരങ്ങൾ വിപിൻ ബദൗരിയയുടേത്; വിശ്വപ്രസിദ്ധിയാർജിച്ച ശിൽപിയെ അറിയാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ദിവസവും 16 മണിക്കൂർ അദ്ധ്വാനം; നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ശ്രീരാമ വിഗ്രഹം; രാംലല്ല വിഗ്രഹത്തിന് പിന്നിലെ കരങ്ങൾ വിപിൻ ബദൗരിയയുടേത്; വിശ്വപ്രസിദ്ധിയാർജിച്ച ശിൽപിയെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 05:55 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. പ്രമുഖ ശിൽപിയായ വിപിൻ ബദൗരിയയുടെ നേതൃത്വത്തിലാണ് രാംലല്ലയുടെ നിർമ്മാണം പുരോഗമിക്കുന്നത്. ദിവസവും 16 മണിക്കൂറിലധികമാണ് ബദൗരിയ വിഗ്രഹ നിർമ്മാണത്തിനായി ചെലവഴിച്ചത്. ജനുവരി 22-ന് ഭക്തർക്കായി ക്ഷേത്രസമുച്ചയം തുറന്ന് നൽകുമ്പോൾ ലോകജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാകും രാംലല്ല എന്നതിൽ സംശയമില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവരിൽ താനും ഉണ്ടെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബദൗരിയ പറഞ്ഞു.

1998-ലാണ് ബദൗരിയ കലമേഖലയിലേക്ക് തിരിഞ്ഞത്. പരമ്പരാഗത ഒഡീസി ശിൽപ വിദ്യകളിലൂടെയാണ് അദ്ദേഹം പരിശീലനം ആരംഭിച്ചത്. മരത്തടിയിലായിരുന്നു ആദ്യകാലത്ത് ബദൗരിയ കൊത്തുപണികൾ പഠിച്ചത്. തുടർന്ന് 2006-ൽ പരമ്പരാഗത ശിൽപ വിദ്യയിൽ മികവ് പുലർത്തിയ വിപിൻ ബദൗരിയ സ്വർണ മെഡൽ നേട്ടതോടെയാണ് ഫൈൻ ആർട്‌സിൽ ബിരുദം നേടിയത്. ബെംഗളൂരു സർവകലാശാലയിൽ നിന്ന് സമകാലിക ശിൽപവിദ്യയിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കി. പിന്നീട് മുഴുവൻ സമയവും ശിൽപവിദ്യയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ദേവന്മാരുടെയും ദേവതകളുടെയും ശിൽപങ്ങൾ, തടി ശിൽപങ്ങൾ, കല്ല് കൊത്തുപണികൾ, ചുവർചിത്രങ്ങൾ, ഛായചിത്രങ്ങൾ എന്നിവ സൃഷ്ടിക്കുന്നതിൽ വിസ്മയം തീർക്കാൻ അദ്ദേഹത്തിനായി.

വിപിൻ ബദൗരിയയുടെ സൃഷ്ടികൾ നിരവധി ഇടങ്ങളിലാണ് പ്രശസ്തി നേടിയിട്ടുള്ളത്. ബെംഗളൂരുവിലെ സ്റ്റോൺ പാലസ് ഗ്രൗണ്ടിൽ നടന്ന വാർഷിക ശിൽപ പ്രദർശനം, ദക്ഷിണ കൊറിയയയിലെ ജെജു ദ്വീപിൽ നടന്ന പ്രശസ്തമായ ഡെൽഫിക് ഗെയിംസ് ശിൽപ മത്സരത്തിൽ ബദൗരിയയുടെ ചിത്രം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2011-ൽ നാഗ്പൂരിൽ നടന്ന 25-ാമത് അഖിലേന്ത്യ ശിൽപ പ്രദർശന മത്സരം തുടങ്ങി നിരവധി ശിൽപശാലകളിൽ ആഗോള തലത്തിൽ തന്നെ വിപിൻ ബദൗരിയയുടെ കലാസൃഷ്ടികൾ ശ്രദ്ധ നേടിയിട്ടുണ്ട്.

കൃഷ്ണശിലയിൽ ശ്രീരാമന്റെ വിഗ്രഹം സസൂക്ഷമാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിവസത്തിൽ 16 മണിക്കൂറോളമാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഗുരുനാഥനായ ഗണേഷ് ഭട്ടുമായി സഹകരിച്ചാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ രാംലല്ലയുടെ വിഗ്രഹം വിസ്മയിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

ഒരു കൈയിൽ വില്ലും മറുകയ്യിൽ അമ്പുമേന്തി താമരയുടെ മുകളിൽ നിൽക്കുന്ന അഞ്ച് വയസുകാരനായ ശ്രീരാമനാണ് രാംലല്ല വിഗ്രഹം. 51 ഇഞ്ച് ഉയരമുള്ള പ്രതിമയിൽ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള കറുത്ത കല്ലായ കൃഷ്ണശില ഉപയോഗിച്ചാണ് വിപിൻ ബദൗരിയ വിഗ്രഹം നിർമ്മിച്ചത്. കറുത്ത കല്ലിൽ നിർമ്മിച്ച വിഗ്രഹം ലോകത്തിലെ ഏറ്റവും വലുപ്പമേറിയതും മനോഹരവുമായ ശ്രീരാമ വിഗ്രഹമായിരിക്കും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതാകും രാംലല്ല വിഗ്രഹമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Tags: ayodhya templeRAM LALLAVipin BhadauriaLord Ram's Idol
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies