ഐഐടി മദ്രാസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്. അദ്ധ്യാപനത്തിലും ഗവേഷണത്തിലും പ്രതിബദ്ധത പുലർത്താൻ കഴിയുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 31-ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് 2-ന്റെ 70,900 രൂപയും ഗ്രേഡ് 1-ന് 1,01,500 രൂപയുമാണ് ശമ്പളം.
എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, അപ്ലൈഡ് മെക്കാനിക്സ്, മാനേജ്മെന്റ് സ്റ്റഡീസ്, ബയോടെക്നോളജി, മാത്തമാറ്റിക്സ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഓഷ്യൻ സയൻസ് & എഞ്ചിനീയറിംഗ്, കംപ്യൂട്ടർ എഞ്ചിനീയറിംഗ് തുടങ്ങി വിവിധ വകുപ്പുകളിലേക്കാണ് ഒഴിവ്. ഫിസിക്‌സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി, എഞ്ചിനീയറിംഗ് ഡിസൈൻ എന്നീ ഡിപ്പാർട്ടുമെന്റിലേക്കാണ് അദ്ധ്യാപകരെ തേടുന്നത്.
നിശ്ചിത വിഷയത്തിൽ ഫസ്റ്റ് ക്ലാസോ അല്ലെങ്കിൽ തത്തുല്യ ഡിഗ്രിയോ പാസയവർക്കാണ് അവസരം. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ അക്കാദമിക് റെക്കോർഡ് ഉണ്ടായിരിക്കണം. ഡിസംബർ 31-ന് 36 വയസ് കവിയരുത്. ഒബിസി/എസ്‌സി/എസ്ടി/ വനിതാ ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ്1) തസ്തികയിലേക്ക് മൂന്ന് വർഷത്തിൽ താഴെ പോസ്റ്റ് പിഎച്ച്ഡി ഇൻഡസ്ട്രിയൽ, റിസർച്ച്, ടീച്ചിംഗ് എക്‌സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.















