ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതികൾ പൂർണമായി രാജ്യത്തെ ഓരോരുത്തരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ യജ്ഞം ആരംഭിക്കാനൊരുങ്ങി കേന്ദ്രം. ആറ് മാസത്തിനുള്ളിൽ എല്ലാ ക്ഷേമ പദ്ധതികളുടെയും പരിപൂർണത കൈവരിക്കാനായി ‘വികസിത് ഭാരത് സങ്കൽപ് യാത്ര’ നടത്താനാണ് തീരുമാനം. ക്ഷേമപദ്ധതികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
രാജ്യത്തെ 2.7 ലക്ഷം പഞ്ചായത്തുകളിൽ ഉടൻ തന്നെ യജ്ഞം ആരംഭിക്കുമെന്നാണ് വിവരം. ദീപാവലിക്ക് ശേഷം ആരംഭിക്കുന്ന യജ്ഞം ആറ് മാസത്തിനുള്ളിൽ എല്ലാവരിലേക്കും എത്തിക്കും. പ്രധാനമന്ത്രി ആവാസ് യോജന , ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി, പിഎം കിസാൻ, ഫസൽ ബീമ യോജന, പോഷൻ അഭിയാൻ, ഉജ്ജ്വല യോജന തുടങ്ങിയ പദ്ധതികളുടെ വിശ്വകർമ്മ യോജന തുടങ്ങി നിരവധി പദ്ധതികൾ ജനങ്ങളിലേക്ക് ത്വരിതഗതിയിൽ എത്തിക്കാനാണ് യജ്ഞത്തിലൂടെ ലക്ഷ്യം വെക്കുന്നത്.















