കാസർകോട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെയുളള പീഡനക്കേസിലെ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗർക്കെതിരെ കേസ്. അറേബ്യൻ മലയാളി വ്‌ളോഗ് എന്ന യൂട്യൂബ് ചാനൽ ഉടമയ്‌ക്കെതിരെയാണ് കേസ്. അതിജീവിതയുടെ പരാതിയിൽ ചന്തേര പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.
ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസമായിരുന്നു ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു ഷിയാസ് പിടിയിലായത്. തുടർന്ന് ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് ഉപാധികളോടെയാണ് ജാമ്യം ലഭിക്കുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെയാണെന്നുമായിരുന്നു ഷിയാസിന്റെ മൊഴി.
എന്നാൽ യുവതി വിവാഹിതയാണെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമുള്ള വിവരം തന്നോട് മറച്ചുവെച്ചതായും ഷിയാസ് പറഞ്ഞു.