റാഞ്ചി: പാലസ്തീന്റെ വിജയത്തിനായി ജംഷദ്പൂർ മസ്ജിദില്‍ തീവ്ര ഇസ്ലാമിസ്റ്റുകൾ പ്രത്യേക പ്രാർത്ഥന നടത്തി. മത മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ച് കൊണ്ടാണ് ഇവർ പള്ളിയിൽ പ്രാർത്ഥന നടത്തിയത്. ഒക്ടോബർ 21-നായിരുന്നു പ്രത്യേക പ്രാർത്ഥന.
തന്‍സീം അഹ്ലെ സുന്നത്ത് ഒ ജമാഅത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു യുവാക്കൾ ഒത്തുകൂടി പ്രാർത്ഥന നടത്തിയത്. നമസ്‌കാരത്തിന് ശേഷം ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഒത്തുകൂടിയ ഇവർ ഇസ്രായേലിനെതിരെയും പാലസ്തീന് അനുകൂലമായും മുദ്രാവാക്യങ്ങളും മുഴക്കി.
അമേരിക്കയെ തുരത്തുക, ഇസ്രായേലിനെ തുരത്തുക, ബ്രിട്ടന്‍ കീഴടക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജനക്കൂട്ടം ഉയര്‍ത്തിയത്. ”അള്ളാഹു ഇസ്രായേലിനെ നശിപ്പിക്കണമെന്ന് ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുന്നു.”എന്നും ഇവർ ഉച്ചത്തിൽ പറയുന്നുണ്ടായിരുനനു. ഇനി മുതൽ തങ്ങൾ ഒരു ഇസ്രായേൽ നിർമ്മിത വസ്തുക്കൾ ഉപയോഗിക്കില്ലെന്നും ഇവർ ശപഥം ചെയ്യുന്നുണ്ടായിരുന്നു.















