ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ഹമാസ് ഭീകരാക്രമണത്തിൽ ദുരന്ത ഭൂമിയായി മാറിയ ഗാസയിലേക്ക് സഹായവുമായി ഭാരതം. ഗാസയിലെ പാലസ്തീനികൾക്കായി മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഗാസയിലേക്ക് പുറപ്പെട്ടു. ഈജിപ്തിൽ നിന്നും റോഡ് മാർഗമാണ് ഇവ ഗാസയിലേക്ക് കൊണ്ടുപോകുന്നത്.
6.5 ടൺ മരുന്നുകളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനം ഈജിപ്തിലെ അൽ ആരെസ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. അവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ, സാനിറ്ററി യൂട്ടിലിറ്റികൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ഇന്ത്യ യുദ്ധ ഭൂമിയിലേക്ക് അയച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി സംസാരിക്കുകയും പാലസ്തീനികൾക്കായി സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ നടത്തിയ അപ്രത്യേഷിത ആക്രമണത്തിൽ നിരവധി പേരാണ് മരിച്ചത്. ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെ ഇസ്രായേൽ സൈന്യം പ്രത്യേക്രമണം നടത്തിയരുന്നു.