ഐസ്വാൾ: 2.74 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. അസം റൈഫിൾസും ആന്റി നാർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഐസ്വാൾ, ത്‌ലാങ്സാം, സോട്ടെ എന്നിവിടങ്ങളിൽ നടത്തിയ വ്യത്യസ്ത ഓപ്പറേഷനുകളിലാണ് 2.74 കോടി രൂപയുടെ ഹെറോയിൻ കണ്ടെടുത്തത്. മൂന്ന് കേസുകളിലായി നാല് പേരെയാണ് സംഘം പിടികൂടിയത്.
ഐസ്വാളിൽ വൻ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധന നടത്തിയത്. പിടികൂടിയവരെ എക്‌സൈസ് ആൻഡ് നാർക്കോട്ടിക് ഉദ്യോഗസ്ഥർ ചമ്പാഹി പോലീസിന് കൈമാറി.
അടുത്തിടെ അസം റൈഫിൾസിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ 26 ലക്ഷത്തോളം രൂപയുടെ വിദേശ സിഗരറ്റുകളും, വിദേശമദ്യവും പിടികൂടിയിരുന്നു. സംസ്ഥാനത്ത് ലഹരിക്കടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്ന് സുരക്ഷാ സേന അറിയിച്ചു.















