ലണ്ടൻ : ഇസ്രായേലിനെതിരായ ഹമാസ് ആക്രമണങ്ങളെ അപലപിച്ച് യുകെയിലെ മുസ്ലീം പണ്ഡിതന്മാർ . ലീഡ്‌സിലെ മക്ക മസ്ജിദ് മസ്ജിദിന്റെ ഇമാമായ ഖാരി അസീം , ലെസ്റ്ററിൽ നിന്നുള്ള മുതിർന്ന ഇമാമും മുസ്ലീം കൗൺസിൽ ഓഫ് ബ്രിട്ടന്റെ മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലുമായ ഷെയ്ഖ് ഇബ്രാഹിം മൊഗ്ര എന്നിവരുൾപ്പെടെ15 ഇമാമുമാരും പണ്ഡിതന്മാരും അടങ്ങിയ സംഘമാണ് ഹമാസിനെതിരെ രംഗത്തെത്തിയത് .
ഹമാസ് നിരപരാധികളെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്‌തതിനെയും അമിതമായ ബലപ്രയോഗത്തെയും ഞങ്ങൾ അപലപിക്കുന്നു.ഗാസയുടെ സമ്പൂർണ്ണ ഉപരോധം വളരെയധികം കഷ്ടപ്പാടുകൾക്ക് കാരണമായി. ഹമാസിന്റെ സമീപകാല പ്രവർത്തനങ്ങൾ മൂലം പാലസ്തീനികളുടെ മേലും പ്രതിസന്ധി രൂക്ഷമാക്കുന്നു.ബ്രിട്ടനിലെ നമ്മുടെ തെരുവുകളിൽ നടന്നിട്ടുള്ള എല്ലാ യഹൂദ വിരുദ്ധതയെയും ഇസ്‌ലാമോഫോബിയയെയും അവർ പൂർണ്ണമായും അപലപിക്കുന്നു – എന്നും ഇസ്ലാം പണ്ഡിതന്മാർ എഴുതിയ കത്തിൽ പറയുന്നു.
നിരപരാധികളായവർക്ക് നേരെയുള്ള കൊലയും നശീകരണവും ദയനീയമാണെന്നും നമ്മുടെ വിശ്വാസത്തിൽ നാം കാത്തുസൂക്ഷിക്കുന്ന നീതിയുടെയും മനുഷ്യത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഓർമ്മിപ്പിക്കുന്നു.സംയമനത്തോടെയും അന്താരാഷ്‌ട്ര നിയമത്തിന്റെ അതിരുകൾക്കകത്തുനിന്നും പ്രവർത്തിക്കാൻ ഞങ്ങൾ ഇസ്രായേൽ സർക്കാരിനോടും അഭ്യർത്ഥിക്കുന്നു.സ്വന്തം അയൽപക്കങ്ങളിലും ഈ രാജ്യത്തും ആരും സുരക്ഷിതരല്ലെന്ന് തോന്നരുത്- എന്നും അവർ കത്തിൽ പറയുന്നു.















