കണ്ണൂർ ; കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക് . വീട് ഭാഗികമായി തകർന്നു. ചിറ്റാരിപ്പറമ്പിലെ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണു തകർന്നത്.
പരിക്കേറ്റവരെ ആദ്യം പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഇടിമിന്നലേറ്റ് വീടിന്റെ കോൺക്രീറ്റ് തൂണും ജനൽ ചില്ലും കസേരകളും വയറിങ്ങും ഉൾപ്പെടെ തകർന്നു.















