ഐസിസി ടൂർണമെന്റിൽ 20 വർഷത്തിന് ശേഷം ന്യൂസിലൻഡിനെ ഇന്ത്യ തോൽപ്പിച്ച മത്സരം ലൈവ് സ്ട്രീം വഴി കണ്ടത് റെക്കോർഡ് കാഴ്ചക്കാർ.ഡിസ്നി ഹോട്ട്സ്റ്റാറിലെ ലോകകപ്പ് മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് വ്യൂവർഷിപ്പ് 4.3 കോടിയിലെത്തി. ചരിത്രത്തിലാദ്യമാണ് ഇത്രയും വ്യൂവർഷിപ്പ് നേടുന്നത്.
ഏകദിനത്തിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് വിരാട് കോഹ്ലി ഒപ്പമെത്തുമ്പോൾ സ്ട്രീമിംഗ് വ്യൂവർഷിപ്പ് 4.3 കോടിയുടെ കൊടുമുടിയിലെത്തി. ഡിജിറ്റൽ സ്ട്രീമിംഗ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കാഴ്ചക്കാരായി മാറി. എന്നാൽ താരം 95 റൺസിൽ പുറത്തായത് ആരാധകർക്ക് നിരാശ സമ്മാനിച്ചു.
2023 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് 3.5 കോടി നേടിയതാണ് ഇന്ത്യയുടെ അന്താരാഷ്‌ട്ര മത്സരങ്ങളുടെ മുൻ റെക്കോർഡ്, ഇത് ഡിസ്നി ഹോട്ട്സ്റ്റാറിലും സ്ട്രീം ചെയ്തു.















