ലക്നൗ: ഇൻഡി സഖ്യത്തിന് ആശയപരമായ അടിത്തറ ഇല്ലെന്നും, എല്ലാവരും അധികാരത്തിന് വേണ്ടി മാത്രം ചേർന്നിരിക്കുവരാണെന്നുമുള്ള വിമർശനവുമായി ബിഎസ്പി നാഷണൽ കോർഡിനേറ്റർ ആകാശ് ആനന്ദ്. നിലവിലെ സംഭവവികാസങ്ങൾ ഇതിനുള്ള തെളിവാണെന്നും ആകാശ് പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ആകാശ് വിമർശനം ഉന്നയിച്ചത്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റ പ്രസക്തി നഷ്ടമായിരിക്കുകയാണ്. എസ്പിയിൽ വിശ്വാസം നഷ്ടപ്പെട്ടവർ 2022ൽ നിയസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റ വല്യേട്ടൻ ഇൻഡി സഖ്യത്തിലെ മുന്നണികൾക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉയരുന്നത്. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിക് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് പുതി സംഭവവികാസങ്ങൾ ഉടലെടുത്തത്. കോൺഗ്രസിനെതിരെ എസ്പി നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിൽ ചെയ്തതിന്റ തിക്ത ഫലം കോൺഗ്രസ് യുപിയിൽ അനുഭവിക്കേണ്ടി വരുമെന്ന് എസ്പി തുറന്നടിച്ചു. ഉത്തർപ്രദേശ് അതിർത്തിയിൽ വരുന്ന മണ്ഡല്ങ്ങളിൽ എസ്പിക്ക് വലിയ സ്വാധീനം ഉണ്ട് ഇത് അവഗണിച്ചു എന്നാണ് നിലവിൽ ഉയരുന്ന വിമർശനം















