ന്യൂഡൽഹി: ഇന്ത്യ, യു.എസ്, യു.കെ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വിയറ്റ്‌നാം ആസ്ഥാനമായുള്ള സൈബർ ക്രൈം ഗ്രൂപ്പുകൾ രംഗത്തെന്ന് റിപ്പോർട്ട്. ഫെയ്‌സ്ബുക്ക് ബിസിനസ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയാണ് ഇവരുടെ രീതി.
സൈബർ സുരക്ഷാ കമ്പനിയായ WithSecure ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇവർ പറയുന്നതനുസരിച്ച്, ഡാർക്ക് ഗേറ്റ് എന്ന ഒരു മാൽവെയർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത് മറ്റൊരു റിമോട്ട് ആക്‌സസ് ട്രോജനുമായി (RATs) ബന്ധിപ്പിച്ച് വിവരങ്ങൾ ചോർത്തും.
ഡാർക്ക്‌ഗേറ്റ് മാൽവെയർ ഉപയോഗിച്ച് ഒന്നിലധികം ഹാക്കിങ് ശ്രമങ്ങൾ ഗവേഷകർ കണ്ടത്തിയിട്ടുണ്ട്’Salary and new products.8.4.zip’ എന്ന ഫയലിൽ നിന്നാണ് ആക്രമണം ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അറിയാതെ ഉപയോക്താക്കൾ അത് ഡൗൺലോഡ് ചെയ്‌ത് എക്‌സ്‌ട്രാക്‌റ്റ് ചെയ്‌തപ്പോൾ ഒരു വിബിഎസ് സ്‌ക്രിപ്റ്റ് സജീവമാകുകയും അത് മെറ്റാ ബിസിനെസ്സ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നു.
2018-ൽ സൈബർസ്‌പേസിൽ ഉയർന്നുവന്ന ഒരു റിമോട്ട് ആക്‌സസ് ട്രോജൻ (RAT) ആണ് DarkGate. ഇത് ധാരാളം സൈബർ കുറ്റവാളികൾഉപയോഗിക്കുന്നുണ്ട്.















