തിരൂർ: ഭാഷാസ്നേഹികളുടെയും ഹൈന്ദവരുടെയും ഏറെനാളത്തെ പ്രാർത്ഥനയ്‌ക്കും കാത്തിരിപ്പിനും വിരാമമാകുന്നു. മലയാളഭാഷാപിതാവും ആദ്ധ്യാത്മീകാചാര്യനുമായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കാൻ കോഴിക്കോട് സാമൂതിരി
രാജ അനുവദിച്ചു. സാമൂതിരിയുടെ പ്രൈവറ്റ് സെക്രട്ടറി ടി.ആർ.രാമവർമ്മയാണ് ഈ വിവരം അറിയിച്ചത്.
തുഞ്ചത്തെഴുത്തച്ഛന്റെ അനുദിന പാദസ്പർശമേറ്റിരുന്ന തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ദേവീക്ഷേത്രാങ്കണത്തിലാണ് തുഞ്ചത്താചാര്യന്റെ പ്രതിമ സ്ഥാപിക്കുക. സനാതന ധർമ്മവേദി തിരൂർപ്രവർത്തകരുടെ ഇടപെടലിലൂടെയാണ് എഴുത്തച്ഛന്റെ പ്രതിമ തിരൂർ നഗരത്തിലുള്ളഅമ്പലക്കുളങ്ങര ദേവീക്ഷേത്രാങ്കണത്തിൽസ്ഥാപിക്കാൻ സാമൂതിരി രാജ അനുവദിച്ചത്. തിരൂർ നഗരത്തിൽ പ്രതിമ സ്ഥാപിക്കാൻനഗരസഭയും, തുഞ്ചൻ പറമ്പിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ എം.ടി.യുടെ നേതൃത്വത്തിലുള്ള തുഞ്ചൻ സ്മാരക ട്രസ്റ്റുംതയ്യാറായിരുന്നില്ല. ഭാഷാസ്നേഹികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ഇവരെല്ലാം അവഗണിക്കുകയായിരുന്നു.
റെയിൽവെയുടെ ഭൂമിയിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഈഘട്ടത്തിലാണ് സാമൂതിരി കോവിലകം വകയായ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുളള ക്ഷേത്രാങ്കണത്തിൽ പ്രതിമ സ്ഥാപിക്കാൻ കോഴിക്കോട് സാമൂതിരി
രാജ അനുവാദം നൽകിയത്. ക്ഷേത്രം തന്ത്രിയുടെ അനുവാദവും ഈ നീക്കത്തിന് ഉണ്ട്.
പ്രതിമ സ്ഥാപിക്കുന്ന നടപടി ഏറ്റെടുത്തതായി സനാതന ധർമ്മവേദി പ്രഖ്യാപിച്ചു. ഒരു പതിറ്റാണ്ടായി തിരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക സാംസ്കാരികസംഘടന യാണ് സനാതന ധർമ്മവേദി.















