ലക്‌നൗ: അയോദ്ധ്യയിലേക്കുള്ള വനിതാ ഡ്രൈവർമാരും കണ്ടക്ടർമാരും അടങ്ങുന്ന 51 ബസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ മിഷൻ ശക്തി അഭിയാന്റെ ഭാഗമായി മിഷൻ മഹിളാ സാരഥി പദ്ധതിക്ക് കീഴിലാണ് ബസുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഈ ബസുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും സ്ത്രീകളാകും എത്തുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
അയോദ്ധ്യയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മഹാ അഷ്ടമി ദിനത്തിൽ മിഷൻ മഹിളാ സാരഥിയുടെ സമാരംഭത്തിനൊപ്പം മിഷൻ ശക്തിയെ കൂടി ബന്ധിപ്പിക്കുമ്പോൾ കൂടുതൽ പുരോഗതിയിലേക്ക് എത്തുന്നു. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പരാമർശിച്ചു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് ആവിഷ്‌കരിച്ചിരിക്കുന്നത്. മിഷൻ ശക്തിയുടെ നാലാം ഘട്ടത്തിലാണ് യുപി സർക്കാർ എത്തിനിൽക്കുന്നതെന്നും















