ന്യൂഡൽഹി : കോൺഗ്രസ് എംപി ശശി തരൂരും, തൃണമൂൽ എംപി മഹുവ മൊയ്‌ത്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . ഇരുവരും അത്താഴം കഴിക്കുന്നതും ഈ ചിത്രങ്ങളിൽ കാണാം. എന്നാൽ ഈ ചിത്രങ്ങൾ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായാണ് ഇപ്പോൾ ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത് .
ഇത് തരം താഴ്ന്ന രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് . ചിത്രങ്ങൾ ക്രോപ്പ് ചെയ്ത് അവതരിപ്പിക്കുകയാണ് . മഹുവയുടെ ജന്മദിന ചിത്രങ്ങളാണിത്. എന്നെ കൂടാതെ മറ്റ് 15 പേരും ചിത്രത്തിൽ ഉണ്ടായിരുന്നു . അവരെ അതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഒരു സ്വകാര്യ കൂടിക്കാഴ്ച എന്ന നിലയിലാണ് ഈ ചിത്രങ്ങൾ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ പാർട്ടിയിൽ എന്റെ സഹോദരിയും ഉണ്ടായിരുന്നു. മഹുവ എന്നേക്കാൾ 20 വയസ്സിന് ഇളയതാണ്. അവൾ എന്റെ മകളെ പോലെയാണ്.- ശശി തരൂർ പറഞ്ഞു.
ഇത് തന്റെ സ്വകാര്യ ചിത്രങ്ങളാണെന്നും , ഫോട്ടോ ക്രോപ്പ് ചെയ്ത് ഷെയർ ചെയ്തതാണെന്നും ആരോപ്പിച്ച് മഹുവയും രംഗത്തെത്തിയിട്ടുണ്ട് .















