നവരാത്രി ആഘോഷങ്ങൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ തരത്തിൽ നടക്കുകയാണ്. സിനിമാ താരങ്ങൾ അടക്കം നവരാത്രിയോടനുബന്ധിച്ചുള്ള പൂജകളിൽ പങ്കാളികളാകുന്നു. നടി രവീണ ടണ്ടൻ അഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
മകൾ റാഷ തദാനിയും നടി സാറാ അലി ഖാനും രവീണയ്‌ക്കൊപ്പം ആഘോഷങ്ങളിൽ പങ്കാളിയായി. പരമ്പരാഗത രീതിയിലുള്ള ചുവപ്പ് നിറത്തിലുള്ള സാരിയാണ് രവീണ ധരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ചുരിദാറാണ് റാഷ ധരിച്ചിരിക്കുന്നത്. രവീണയും റാഷയും ദേവിയ്‌ക്ക് ആരതി ഒഴിയുന്നതിന്റെ വീഡിയോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. തൃശൂരിൽ ഒരു ജ്വല്ലറി ബ്രാൻഡ് സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളിൽ പങ്കാളികളാകുന്നതിന് നിരവധി സിനിമാ താരങ്ങളാണ് എത്തിയത്. നാഗാർജുന, ചൈതന്യ അക്കിനേനി, കത്രീന കൈഫ്, അജയ് ദേവ്ഗൺ, ജാൻവി കപൂർ, കൃതി സനോൺ, രശ്മിക മന്ദാന, ശിൽപ ഷെട്ടി, വാമിഖ ഗബ്ബി എന്നിവർ തൃശൂരിൽ നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തു.















