വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് താരപുത്രി നില. ശ്രീനിഷ് അരവിന്ദ് – പേളി മാണി താരദമ്പതികളുടെ മകൾ നിലയ്‌ക്ക് പേളിയുടെ അച്ഛൻ പോൾ മാണിയാണ് ഹരിശ്രീ കുറിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പേളി, ഏവർക്കും വിജയദശമി, മഹാനവമി ആശംസകളും നേർന്നു.
“അക്ഷരം തൊട്ട്, അറിവിന്റെ ആകാശത്തിലേക്ക്..
അറിവിന്‍റെ ലോകത്തേയ്‌ക്ക് ആദ്യ ചുവട് വെയ്‌ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയ ദശമി ആശംസകള്‍ നേരുന്നു.” ഇതായിരുന്നു പേളിയുടെ വാക്കുകൾ.
മുത്തച്ഛൻ പോൾ മാണിയുടെ മടിയിലിരുന്ന് ഹരിശ്രീ കുറിക്കുന്ന നില ബേബിയും അടുത്തിരിക്കുന്ന പേളിയും ശ്രീനിഷുമാണ് ചിത്രത്തിലുള്ളത്. ഇതുകൂടാതെ പേളിയും ശ്രീനിഷും മകൾക്ക് ഹരിശ്രീ കുറിച്ച് നൽകുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. താരദമ്പതികളുടെ ആരാധകർ നില ബേബിയെന്നാണ് മകളെ വിശേഷിപ്പിക്കാറുള്ളത്. രണ്ടര വയസാണ് കുഞ്ഞിന്.