മധുര: വിജയദശമി ദിനത്തോടനുബന്ധിച്ച് മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ 108 സ്ത്രീകളുടെ വീണ വായനയും സംഗീത കച്ചേരിയും നടന്നു. ഒമ്പത് ദിവസം നീണ്ട് നിന്ന നവരാത്രി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ടാണ് ഈ സംഗീതപരിപാടി നടത്തിയത്.
കച്ചേരി ഹാളിൽ ഒരേ സ്വരത്തോടെ ആലപിച്ച സംഗീത കച്ചേരി ആസ്വദിക്കുവാൻ നിരവധി പേരാണ് എത്തിയത്. വിവിധ പ്രായത്തിലുള്ള 108 വനിതാ വീണാ കലാകാരൻമാരാണ് പരിപാടി അവതരിപ്പിച്ചത്. 20 വർഷത്തോളമായി അരങ്ങേറുന്ന പരിപാടിയിൽ ദൈവത്തെ ആരാധിക്കുന്ന പോലെ തന്നെ സംഗീതത്തെയും ആരാധിക്കുകയാണ്.