ടെൽ അവീവ് : ഹമാസ് ഐഎസിനെ പോലെ പിശാചുക്കളാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിലെ ഓഫീസർ മേജർ എല്ല . താൻ ഒരു മുസ്ലീമാണ് എങ്കിലും ഏത് മതമാണ് കുട്ടികളെയും സ്ത്രീകളെയും കൊല്ലാൻ പറയുന്നതെന്നും എല്ല ചോദിക്കുന്നു .
ഇസ്രായേലിലെ ജനസംഖ്യ 74% ജൂതന്മാരും 20% മുസ്ലീങ്ങളുമാണ്. മിക്ക മുസ്ലീങ്ങളും അറബ് വംശജരാണ്, അതിലും സ്ത്രീകൾക്ക് ഹിജാബ് ആവശ്യമാണ്. ഈ പരിതസ്ഥിതിയിലും, എല്ല 10 വർഷമായി ഇസ്രായേൽ സൈന്യത്തിൽ ഉണ്ട് . ഇത് മതത്തിന്റെ പ്രശ്‌നമല്ല, മനുഷ്യത്വത്തിന്റെ പ്രശ്‌നമാണെന്നാണ് എല്ലയുടെ അഭിപ്രായം .
ഹമാസ് ഭീകരർ ആളുകളെ കൊന്നു. വീടുകളിൽ അതിക്രമിച്ചു കയറി. പാർട്ടിക്കാരെ ജീവനോടെ കത്തിച്ചു. കുട്ടികളുടെ കൺമുന്നിൽ വെച്ച് കുടുംബത്തെ കൊലപ്പെടുത്തി. മതവും യുദ്ധവും തമ്മിൽ ഒരു ബന്ധവുമില്ല. അവർ പിശാചുക്കളാണ്. ഹമാസും ഐഎസ് പോലെയാണ്. കുട്ടികളെയും സ്ത്രീകളെയും കൊല്ലാനോ ഉപദ്രവിക്കാനോ ഇസ്ലാം പഠിപ്പിക്കുന്നില്ല. അവർ മനുഷ്യരെ മൃഗങ്ങളെപ്പോലെ അറുത്തു.
എന്റെ പോരാട്ടം ഇസ്രായേൽ പൗരന്മാർക്ക് വേണ്ടിയാണ്. ഗാസയിൽ താമസിക്കുന്നവർക്കും ഹമാസിന്റെ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയാണിത്. ഗസ്സയിൽ ഹമാസ് എങ്ങനെയാണ് വംശഹത്യ നടത്തുന്നത് എന്ന് ലോകം മുഴുവൻ കണ്ടതാണ്.വടക്ക് ജെതുൻ, സജയ, ജബ്ലിയ, ഷാതി എന്നിവിടങ്ങളിൽ ഞങ്ങൾ വ്യോമാക്രമണം നടത്തി. ഈ പ്രദേശങ്ങൾ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണ്.ഇറാനുമായി ചേർന്ന്, ഹിസ്ബുള്ള വർഷങ്ങളായി നിർമ്മിച്ച താവളങ്ങൾ ഞങ്ങൾ നശിപ്പിക്കുകയാണ്.ആദ്യം നമ്മൾ തീവ്രവാദം അവസാനിപ്പിക്കണം, പിന്നെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാം- എല്ല പറയുന്നു.















