ന്യൂഡൽഹി: സ്‌കൂൾ പാഠപുസ്തകളിൽ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കണമെന്ന
എൻസിഇആർടി പാനൽ ശുപാർശയെ പിന്തുണയ്ച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അംബികാ സോണി. ഭരണഘടനയിൽ ‘ഇന്ത്യ എന്ന ഭാരതം’ എന്നാണ് എഴുതിയിരിക്കുന്നതെന്നും, രണ്ടും ഭരണഘടനയിലുണ്ട് പിന്നെന്താണ് പ്രശ്‌നമെന്നായിരുന്നു അവരുടെ പ്രതികരണം.
അതേസമയം, കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭാരതം എന്നാക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നാണ് കോൺഗ്രസ് വാദം. എന്നാൽ ഭാരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്നത് ‘ഇന്ത്യ എന്ന ഭാരതം’ എന്നാണ്. ഇത് അനുസരിച്ച് രാജ്യത്തിന് രണ്ട് പേരുകളും ഉപയോഗിക്കാവുന്നതാണ്.
രാഷ്‌ട്രപതി നൽകിയ ജി-20 ഉച്ചക്കോടിയുടെ ക്ഷണപത്രികയിൽ, ഇന്ത്യ എന്നതിന് പകരം ഭാരതം എന്ന് എഴുതിയതിനെ വിമർശിച്ചും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു. എന്നാൽ ഈ വാദത്തിന് അധികം ആയുസ്സില്ലായിരുന്നു. ഇതിന് പിന്നാലെയാണ് എൻസിഇആർടി പാനൽ ശുപാർശയിൽ വിമർശനവുമായി പ്രതിപക്ഷം എത്തുന്നത്.















