എറണാകുളം: ലൈംഗിക പീഡന പരാതിയിൽ വ്‌ളോഗർ ഷാക്കിർ സുബ്ഹാന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാൽ ബോണ്ടിൽ വിട്ടയച്ചു.
വിദേശത്തായിരുന്ന ഷാക്കിർ ഇന്ന് പോലീസ് സ്‌റ്റേഷനിൽ ഹാജരായിരുന്നു. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. ഏറെ നാളായി കൊച്ചിയിലാണ് യുവതി താമസിക്കുന്നതെന്നും അഭിമുഖത്തിനായാണ് ഷക്കീറിന്റെ മുറിയിൽ എത്തിയതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
പ്രതിശ്രുത വരനുമൈാപ്പമാണ് യുവതി ഹോട്ടലിൽ എത്തിയത്. മറ്റൊരു ആവശ്യത്തിന് യുവാവ് പുറത്തിറങ്ങിയ സമയത്ത് ഷക്കീർ കടന്നുപിടിക്കാൻ ശ്രമിച്ചതെന്നാണ് സൗദി സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്.















