ന്യൂഡൽഹി: ഇസ്രായേലിന് നേരെ നടക്കുന്ന ഹമാസ് ഭീകരാക്രമണത്തിൽ ഇന്ത്യ നൽകിയത് ശക്തമായ പിന്തുണയാണെന്നും ആദ്യം പ്രതികരിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രേമോദിയാണെന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ. ഇതിന് ഇന്ത്യയോട് നന്ദ് രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരവധി രാജ്യങ്ങൾ ഹമാസിനെയും ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യയും ഹമാസിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചു. ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ഇസ്രായേൽ അഭ്യർത്ഥിച്ചു. ലോകനേതാക്കളിൽ ആദ്യം ഭീകരാക്രമണത്തെ അപലപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ലോകത്തിലെ ധാർമ്മിക ശബ്ദമാണ് ഇന്ത്യയെന്നും ഗിലോൺ പറഞ്ഞു.
ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെതിരെ നടത്തിയ ആക്രമണമാണ് യുദ്ധത്തിലേക്ക് നയിച്ചത്. ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ വൻ പ്രത്യാക്രമണം നടത്തി. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് അതിജീവനത്തിനുള്ള യുദ്ധമാണെന്നും ഹമാസിനെ ഇസ്രായേൽ ഇല്ലാതാക്കുന്നത് ക്രൂരത ആവർത്തിക്കാതിരിക്കാനാണെന്നും ഗിലോൺ പറഞ്ഞു.















