ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ നായകന്‍ ബാബര്‍ അസമിനെതിരെ മുറവിളികള്‍ ശക്തമാവുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബറിനെ മാറ്റണമെന്നാണ് മിക്കവരുടെയും ആവശ്യം. ഇതിനിടെ ബാബറിനെതിരെ മുന്‍താരം അഫ്രീദി രംഗത്തുവന്നു. താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് അഫ്രീദി പറഞ്ഞതെന്നാണ് വിലയിരുത്തല്‍. മാത്രമല്ല മരുമകനും പേസ്ബൗളറുമായ ഷഹിന്‍ ഷാ അഫ്രീദിയെ ക്യാപ്റ്റനാക്കാനും മുന്‍ ബൗളര്‍ ചരടുവലിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം.
‘ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്ന് അഫ്രീദി സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ദേശീയ ടീമിന്റെ നായകനാവുന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ അതെപ്പോഴും റോസാപ്പൂ കിടക്കയാണെന്ന് ധരിക്കരുത്. നല്ല പ്രകടനം നടത്തിയാല്‍ എല്ലാവരും അഭിനന്ദിക്കും. എന്നാല്‍ പിഴവ് പറ്റിയാല്‍ എല്ലാവരും കുറ്റപ്പെടുത്തും. കളി ജയിക്കില്ലെന്ന് ഉറപ്പായിരിക്കുമ്പോള്‍ തോടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ക്യാപ്റ്റനെയല്ല ടീമിന് വേണ്ടത്. പാക് ടീം പലപ്പോഴും അത്ഭുതങ്ങള്‍ സംഭവിക്കാനായി കാത്തിരിക്കുകയാണ്. എന്നാല്‍ പൊരുതാന്‍ തയാറാവുന്നവര്‍ക്ക് മാത്രമെ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവു എന്ന് നിങ്ങള്‍ മനസിലാക്കണം.
ഫീല്‍ഡിംഗില്‍ ക്യാപ്റ്റന്‍ പന്ത് പിടിക്കാനായി ഡൈവ് ചെയ്യുയോ അതിനായി ശ്രമിക്കുകയോ ചെയ്താല്‍ സഹതാരങ്ങള്‍ക്കും അങ്ങനെ ചെയ്യാതിരിക്കാനാവില്ല. കാരണം, ക്യാപ്റ്റന്‍ അങ്ങനെ ചെയ്യുമ്പോള്‍ കൂടെയുള്ളവര്‍ അത് ചെയ്തില്ലെങ്കില്‍ അവര്‍ സ്വയം പരിഹാസ്യരാകും. ഇന്‍സമാം ഉള്‍ ഹഖ് ഡൈവ് ചെയ്ത് പന്ത് പിടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത് ചെയ്യാതിരിക്കാനാവില്ലല്ലോ”- അഫ്രീദി പറഞ്ഞു.
തുടര്‍ച്ചയായ മുന്ന് തോല്‍വികളില്‍ ക്രിക്കറ്റ് ആരാധകരുടെ വികാരങ്ങള്‍ അംഗീകരിക്കുന്നു. ഇനി നാലു മത്സരങ്ങളുണ്ട് ടീം തിരികെ വരുമെന്ന് പ്രതീക്ഷയിലാണ് ഞങ്ങള്‍. ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനും പൂര്‍ണ സ്വാതന്ത്ര്യവും പിന്തുണയും നല്‍കിയിരുന്നു.ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി ഭാവികാര്യങ്ങള്‍ ബോര്‍ഡ് തീരുമാനിക്കുമെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.