ടെൽ അവീവ് : ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിൽ ഹമാസിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദ് കൊല്ലപ്പെട്ടു . ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നേതാവ് യഹ്‌യ സിൻവാറുമായി ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തത് ബറൂദ് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
ബറൂദ് മുമ്പ് ഖാൻ യൂനിസ് പ്രദേശത്ത് ബറ്റാലിയൻ കമാൻഡറായി സേവനമനുഷ്ഠിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റിൽ മറ്റ് റോളുകൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കൂടാതെ “ഇസ്രായേൽ പൗരന്മാർക്കെതിരെ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിനും ഉത്തരവാദിയായിരുന്നു”, ഐഡിഎഫ് വ്യക്തമാക്കി.
വ്യോമാക്രമണത്തിന്റെ വീഡിയോയും ഐഡിഎഫ് പുറത്തുവിട്ടു. ഹമാസ് ഇന്റലിജൻസ് സർവീസ് ഡെപ്യൂട്ടി ഹെഡ് ഷാദി ബറൂദിന്റെ മരണത്തിലേക്ക് നയിച്ചത് ഷിൻ ബെറ്റുമായി നടത്തിയ സംയുക്ത ഓപ്പറേഷനാണെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.