ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കോംഗോയിലേക്ക് തിരിച്ചു. കോംഗോ തലസ്ഥാനമായ ബ്രസാവില്ലിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി കോംഗോയിലേക്ക് പുറപ്പെട്ടത്. ജൈവവൈവിധ്യ ആവാസവ്യവസ്ഥയ്‌ക്കും വനങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയുള്ള രണ്ടാം ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
ജൈവവൈവിധ്യ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിൽ ഇന്ത്യയ്‌ക്ക് അതിന്റെ നിലപാട് ഉറപ്പാക്കാനുള്ള അവസരമാണ് ഈ ഉച്ചകോടി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളുമായി കേന്ദ്രമന്ത്രി സംവദിക്കും. കഴിഞ്ഞ ദിവസം യുഎന്നിലെ ഉഗാണ്ട പ്രതിനിധി അഡോണിയ അയേബാരെയുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.















