ചെന്നൈ: ഏകദിന ലോകകപ്പിൽ അവസാനനിമിഷം വരെ ആവേശം നിലനിൽത്തിയ പാകിസ്താൻ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം. 6 മത്സരത്തിൽ നിന്നും നാല് തോൽവിയോടെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് ഏറെക്കുറെ പുറത്തായി. പാക് പട ഉയർത്തിയ 271 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക, 2 ഓവറും 4 പന്തും ബാക്കി നിൽക്കെ 1 വിക്കറ്റിൽ എത്തിപ്പിടിക്കുകയായിരുന്നു. വാലറ്റത്തിന്റെ പോരാട്ട വിര്യത്തിലാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. 48-ാം ഓവറിൽ മുഹമ്മദ് നവാസിന്റെ ബോൾ കേശവ് മഹാരാജ് ബൗണ്ടറി കടത്തിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ പാക് ബൗളർനിര വിറപ്പിച്ചു. മൂന്നു വിക്കറ്റ് വീഴ്‌ത്തി ഷഹീൻ അഫ്രീദി, രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ, ഉസാമ മിർ എന്നീ പാക് ബൗളർമാരാണ് ദക്ഷിണാഫ്രിക്കയെ തളർത്തിയത്. 93 പന്തിൽ നിന്നും എയ്ഡൻ മാർക്രം 91 റൺസ് നേടി. വാലറ്റത്തിൽ 21 പന്തിൽ നിന്ന്് കേശവ് മഹാരാജ് എഴും , 6 പന്തിൽ നിന്ന് തബ്രിസ് ഷംസി 4ും, 14 പന്തിൽ നിന്നും ലുങ്കി എൻഗിഡി 4ും റൺസ് സ്വന്തമാക്കി. ഇവരുടെ ഇന്നിംഗ്‌സുകൾ ദക്ഷിണാഫ്രിക്കയുടെ വിജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ ടെംബ ബവുമയും ഡികോക്കും ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ബവുമ 27 പന്തിൽ നിന്ന് 28 റൺസും ഡികോക്കും 14 പന്തിൽ നിന്നും 24 റൺസും എടുത്തു. എന്നാൽ നാലാം ഓവറിൽ ഷഹീൻ അഫ്രീദി ഡികോക്കിനെ മുഹമ്മദ് വസീമിന്റെ കൈകളിൽ എത്തിച്ചു.
പിന്നാലെയെത്തിയ റസ്സി വാൻഡർ ഡസൻ ബവുമയും ചേർന്ന് ഇന്നിംഗിസ് മുന്നോട്ടു കൊണ്ടുപോയെങ്കിലും പത്താം ഓവറിൽ 39 പന്തിൽ നിന്നും 21 റൺസിന് വഴങ്ങി. പിന്നാലെ എയ്ഡൻ മാർക്രം ക്രീസിലെത്തി. ഒരുവശത്ത് മാർക്രം ഉറച്ചുനിന്നെങ്കിലും മറുവശത്ത് ബാറ്റർമാരും മാറി മാറി എത്തി. 10 പന്തിൽ 12 റൺസുമായി ഹെൻറിച്ച് ക്ലാസൻ, 33 പന്തിൽ 29 റൺസുമായി ഡേവിഡ് മില്ലർ, 14 പന്തിൽ 20 റൺസുമായി മാർകോ യാൻസൻ, 13 പന്തിൽ 10 റൺസുമായി ജെറാൾഡ് കോട്‌സീ എന്നീ ബാറ്റർമാരുടെ ക്രീസിൽ വന്നു പോയി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്ത് പുറത്താകുകയായിരുന്നു. 52 പന്തിൽ 52 റൺസുമായി സൗദ് ഷക്കീൽ, 65 പന്തിൽ 50 റൺസുമായി ക്യാപ്റ്റൻ ബാബർ അസം എന്നിവർ പാകിസ്താന് വേണ്ടി അർധസെഞ്ചറി തികച്ചു. മദ്ധ്യനിരയിൽ നിന്ന് ശതാബ് ഖാനും തിളങ്ങി. 36 പന്തുകൾ നേരിട്ട ശതാബ് 43 റൺസ് നേടി. 20 എത്തിയപ്പോഴേക്കും ആദ്യ വിക്കറ്റു നഷ്ടമായ പാകിസ്താനെ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേർന്ന്ാ കരയ്‌ക്കടുപ്പിച്ചു. മാരായ ിനും 17 പന്തിൽ ഒൻപത് റൺസാണ് ഓപ്പണർ അബ്ദുല്ല ഷഫീഖ് നേടിയത്. മറ്റൊരു ഓപ്പണർ ഇമാം ഉൾ ഹഖ് 18 പന്തിൽ 12 റണ്ഡസാണ് നേടിയത്. മാർക്കോ യാൻസനാണു രണ്ടു പേരെയും കൂടാരം കയറ്റിയത്.
മുഹമ്മദ് റിസ്‌വാൻ 27 പന്തിൽ 31 റൺസെടുത്തു പുറത്തായി. 19.4 ഓവറുകളിലാണ് പാക്കിസ്ഥാൻ നൂറ് പിന്നിട്ടത്. ക്യാപ്റ്റൻ ബാബർ അസമിനെ തബ്രിസ് ഷംസി പുറത്താക്കിയതോടെ സൗദ് ഷക്കീലിനും ശതാബ് ഖാനുമായി ആക്രമണത്തിന്റെ ഉത്തരവാദിത്തം. ഇരുവരുടേയും പുറത്താകലിന് വലിയ പോരാട്ടമില്ലാതെ പാക് പട കീഴടങ്ങി. 10 ഓവറുകൾ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രിസ് ഷംസി 60 റൺസ് വഴങ്ങി നാലു പാക് വിക്കറ്റു വീഴ്‌ത്തി. മാർക്കോ ജാൻസൻ മൂന്നും ജെറാൾഡ് കോട്‌സീ രണ്ടും വിക്കറ്റുകളും സ്വന്തമാക്കി.















