കണ്ണൂർ; കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റിഷാദിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിൽ 26 ലക്ഷത്തിന്റെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ മുഹമ്മദ് റാഷിമാണ് 499 ഗ്രാം സ്വർണം നാല് ചെയിനുകളുടെ രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.















