കൊച്ചി :പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റ് സിനിമയായ കാന്താരയിലെ ‘വരാഹരരൂപം’ ഗാനം കോപ്പിയടിച്ചെന്ന പരാതിയിൽ പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് കേരള ഹൈക്കോടതി റദ്ദാക്കി . തൈക്കുടം ബ്രിഡ്ജ് എന്ന പ്രാദേശിക ബാൻഡിലെ ‘നവരസം’ എന്ന ഗാനം കോപ്പിയടിച്ചാണ് കാന്താരയിലെ സൂപ്പർഹിറ്റ് ഗാനം ‘വരാഹരൂപം’ സൃഷ്ടിച്ചത് എന്നായിരുന്നു കേസ്.കന്താരയുടെ നിർമ്മാതാവ്, സംവിധായകൻ, വിതരണക്കാരൻ, സംഗീത സംവിധായകൻ എന്നിവർക്കെതിരെ ആയിരുന്നു പകർപ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് കിർഗന്ദൂർ ചിത്രത്തിന്റെ സംവിധായകൻ ഋഷഭ് ഷെട്ടി; കേരളത്തിലെ സിനിമയുടെ വിതരണക്കാരനായ പൃഥ്വിരാജ് സുകുമാരൻ ഗാനത്തിന്റെ സംഗീതസംവിധായകൻ അജനീഷ് ലോക്‌നാഥ് എന്നിവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ നടപടികളും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ റദ്ദാക്കി. തർക്കങ്ങളെല്ലാം ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് പരിഹരിച്ചത്.
തർക്കം സ്വകാര്യ സ്വഭാവമുള്ളതാണെന്നും ഒത്തുതീർപ്പ് അംഗീകരിക്കാമെന്നും കോടതി തീർപ്പു കൽപ്പിച്ചു.















