ബിഎസ്എൻഎൽ 4ജി ഉടൻ; ഡിസംബറോടെ 4ജി സർവീസിന് തുടക്കമിടും

Published by
Janam Web Desk

ന്യൂഡൽഹി: 4ജിയിലേക്ക് ചുവടുവെച്ച് ബിഎസ്എൻഎലും. ഡിസംബറോട് തുടക്കമിടുന്ന 4ജി സർവീസ് അടുത്ത വർഷം ജൂൺ മാസത്തോടെ രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യം വെക്കുന്നത്. ബിഎസ്എൻഎൽ സിഎംഡി പികെ പുർവാറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

നിലവിൽ പഞ്ചാബിൽ ബിഎസ്എൻഎൽ 4ജി സർവീസ് ലഭ്യമായി തുടങ്ങി. പഞ്ചാബിൽ ഇതിനോടകം തന്നെ 200 ഇടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്. ഡിസംബറോടെ ഇത് 3,000 ആയി വർദ്ധിപ്പിക്കും. വരും മാസങ്ങളിൽ 15,000 ഇടങ്ങളിൽ ബിഎസ്എൻഎൽ 4ജി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐടി കമ്പനിയായ ടിസിഎസും, സർക്കാർ സ്ഥാപനമായ ഐടിഐയുമാണ് ബിഎസ്എൻഎല്ലിന്റെ 4ജി, 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. 19,000 കോടിയുടെ കരാർ അടുത്തിടെയാണ് ധാരണയിലായത്. 4ജി സംവിധാനം സ്ഥാപിച്ച് കഴിഞ്ഞാൽ അടുത്തഘട്ടമായി ഉടൻ തന്നെ 5ജി അപ്‌ഗ്രേഡ് തുടങ്ങും എന്നാണ് ബിഎസ്എൻഎൽ മേധാവി പറയുന്നത്. അതിന് വേണ്ട സ്‌പെക്ട്രം ബിഎസ്എൻഎല്ലിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment