ന്യൂഡൽഹി: മലപ്പുറത്ത് ഹമാസ് അനുകൂല റാലി സംഘടിപ്പിച്ച് ഭീകര നേതാവ് ഖാലിദ് മിഷ്അലിനെ ഓൺലൈൻ മുഖേന പരിപാടിയിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ദുഷ്യന്ത് ഗൗതം. തീവ്രവാദ സംഘടനകളെ ഭാരതവും സർക്കാരും ഒരു തരത്തിലും അനുകൂലിക്കുന്നില്ല. ഹമാസിന്റെ കാര്യത്തിലും ഇതേ നയമാണ്. ഹമാസ് ഭീകര നേതാവ് യോഗത്തിൽ പങ്കെടുത്തത് ദേശവിരുദ്ധ പ്രവർത്തനമാണ്. സംസ്ഥാനസർക്കാർ ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടു നിൽക്കുന്നത് അവസാനിപ്പിക്കണം ദുഷ്യന്ത് ഗൗതം പറഞ്ഞു.
സനാതന ധർമ്മത്തെയും ഹിന്ദുമതത്തെയും തരംതാഴ്‌ത്താൻ ഇൻഡി സഖ്യം തുടർച്ചയായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ദുഷ്യന്ത് ഗൗതം പറഞ്ഞു. കേരളത്തിലെ ജമാഅത്ത്-ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഹമാസ് അനുകൂല പരിപാടിയിലാണ് ഭീകര നേതാവ് പങ്കെടുത്തത്. ഖാലിദ് മിഷ്അലി അറബി ഭാഷയിലാണ് സമ്മേളനത്തെ അഭിസംബോധന ചെയ്തത്.“ ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക” എന്ന പോസ്റ്റർ പരിപാടിയുടെ ദൃശ്യങ്ങളിൽ ദൃശ്യമായിരുന്നു.















