എറണാകുളം: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഭീകരതയെ കുറിച്ച് ദൃക്‌സാക്ഷി. എല്ലാവരും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴായിരുന്നു പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായതെന്നും സ്‌ഫോടനമുണ്ടായ ഉടൻ എല്ലാവരും പല ഭാഗത്തേക്ക് ചിതറി ഓടുകയായിരുന്നെന്നും ദൃക്‌സാക്ഷി പറഞ്ഞു.
മൂന്ന് തവണയാണ് സഫോടനമുണ്ടായത്. സ്റ്റേജിന്റെ മദ്ധ്യഭാഗത്താണ് ആദ്യം പൊട്ടിത്തേറിയുണ്ടായത്. തൊട്ടുപിന്നാലെ ഇടത് ഭാഗത്ത് നിന്നും വലത് ഭാഗത്ത് നിന്നും ഓരോ സ്ഫോടനം കൂടിയുണ്ടായി- ദൃക്‌സാക്ഷി പറഞ്ഞു.
മൂന്ന് ദിവസത്തെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സമാപിക്കാനിരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഏകദേശം 2400 ലെറേ പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു. ഫയർഫോഴ്‌സ് ഉൾപ്പെടെയുള്ള റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കേന്ദ്ര അന്വേഷണ സംഘങ്ങൾ കളമശ്ശേരിയിലെത്തിയിട്ടുണ്ട്.