എറണാകുളം: കളമശ്ശേരിയിൽ ഒന്നിലധികം സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കളമശ്ശേരി യഹോവ സാക്ഷികളുടെ യോഗത്തിൽ നടന്ന ടിഫിൻ ബോംബ് ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന സമീപനമാണ് കേരളത്തിൽ ഇടതു- വലതു മുന്നണികൾ നടത്തുന്നതെന്നും കാലങ്ങളായി ഇത് പറയുന്നുണ്ട്. ഇന്ന് കേരളം ഭീകരവാദത്തിന്റെ പിടിയിലാണ്. ഇത് അവസാവനിപ്പിക്കണമെന്നും കണ്ണ്ാന്താനം പറഞ്ഞു.
കളമശ്ശേരിയിലെ യഹോവാ സാക്ഷികളുടെ കൺവെൻഷനിടെ രാവിലെ 9.30 ഓടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആസൂത്രിതമായ ആക്രമണമായിരുന്നു നടന്നത്. ടിഫിൻ ബോക്‌സിനുള്ളിൽ ഐഇഡി ഘടിപ്പിച്ചാണ് സ്‌ഫോടനം നടത്തിയത് ഡിജിപി എസ്. ദർവേഷ് സാഹിബ് അറിയിച്ചു.
സ്ഫോടനം നടന്ന ഹാളിൽ 2500ൽ അധികം പേരാണ് ഉണ്ടായിരുന്നത്. ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ 25 പേരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ കേന്ദ്ര നിർദ്ദേശം. പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് ആവശ്യം. ഭീകരവാദ ആക്രമണ സാദ്ധ്യത പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്‌ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എൻ എസ് ജി സംഘത്തോടും അന്വേഷണം നടത്താൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. എൻഐഎയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.















