വാഷിംഗ്ടൺ : ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേൽ അതിന്റെ എല്ലാ ശക്തിയും ഉപയോഗിക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് അമേരിക്കൻ പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്ന വിവേക് രാമസ്വാമി . 100 ഹമാസ് നേതാക്കളുടെ കഴുത്തറുത്ത് ഗാസ അതിർത്തിയിൽ തൂക്കിയിടണം. ഇസ്രായേലിനെതിരെ ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണം ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പിക്കാൻ നൽകുന്ന താക്കീതാണിത് . എങ്കില് മാത്രമേ ഇസ്രായേൽ അതിർത്തി പ്രതിരോധം ശക്തമാക്കാനാവൂ.
ഐഡിഎഫിന് അവസരം ലഭിച്ചാൽ, ഇസ്രായേലിനെ ഒറ്റയ്‌ക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അതിന്റെ വിജയത്തിനായി ഞാൻ വ്യക്തിപരമായി ആഗ്രഹിക്കുന്നു. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനും അതിജീവനത്തിനായി പോരാടാനും എല്ലാ അവകാശവുമുണ്ട് – അദ്ദേഹം പറഞ്ഞു.
അതേസമയം, താൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസം മുതൽ മുസ്ലീങ്ങൾക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന റിപ്പബ്ലിക്കൻ ജൂത സമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത് . തീവ്ര ഇസ്ലാമിക ഭീകരരെ നമ്മുടെ രാജ്യത്തിന് പുറത്ത് നിർത്തും. മുമ്പ് ആരും ചെയ്തിട്ടില്ലാത്തവിധം ഞങ്ങൾ ഞങ്ങളുടെ സുഹൃത്തും പങ്കാളിയുമായ ഇസ്രായേലിനെ സംരക്ഷിക്കും. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം യഥാർത്ഥത്തിൽ തിന്മയ്‌ക്കെതിരായ നന്മയുടെ പോരാട്ടമാണ് – ട്രംപ് പറഞ്ഞു.















