ഹമാസിനെ തകർക്കണമെങ്കിൽ അവരുടെ ഭൂഗർഭ തുരങ്കങ്ങൾ തകർക്കണമെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളുടെ ദൃശ്യങ്ങളും സേന പങ്കുവെച്ച പോസ്റ്റിനൊപ്പമുണ്ട്.
ഗാസയിലെ ആശുപത്രികൾക്കും സ്‌കൂളുകൾക്കും പള്ളികൾക്കും വീടുകൾക്കും താഴെ ഹമാസ് ഭീകരമായ അധോലോകമാണ് ഒരുക്കിയിരിക്കുന്നത്. ഇത് തകർക്കാതെ ഹമാസിനെ തകർക്കാൻ സാധിക്കു എന്നും ഇസ്രായേൽ പോസ്റ്റിൽ പറയുന്നു. ഹമാസ് ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ഭീകരർ തുരങ്കങ്ങളിൽ യുദ്ധത്തിന് തയ്യാറാകുന്നതും മറ്റും ദൃശ്യങ്ങളിൽ കാണാനാകും.
Beneath the hospitals, schools, mosques, and homes in Gaza lies a horrific underworld of Hamas terrorism. In order to dismantle Hamas, we must dismantle their underground tunnels. pic.twitter.com/pHBUPUqzQR
— Israel Defense Forces (@IDF) October 29, 2023
പാലസ്തീനിൽ അധികാരത്തിന് വന്നതിന് പിന്നാലെ ഹമാസ് ഇസ്രായേലിന് നേരെ കടുത്ത ആക്രമണമാണ് നടത്തിയിരുന്നത്. ഒളിസങ്കേതമായി ആയുധ ശേഖണത്തിനുമായാണ് ഹമാസ് ഭൂഗർഭ തുരങ്കങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ശേഖരിച്ച ആയുധങ്ങളാണ് പിന്നീട് ഇസ്രായേൽ ആക്രമണത്തിന് ഉപയോഗിക്കുന്നത്.















