ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പാസഞ്ചർ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി മൂന്നു പേര് മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു.
വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിലായത്. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെനയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തും.