ചണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ നിന്ന് ചൈനീസ് നിർമ്മിത ഡ്രോണുകൾ കണ്ടെടുത്ത് സുരക്ഷാ സേന. അതിർത്തി പ്രദേശങ്ങളിൽ നിന്ന് രണ്ട് ഡ്രോണുകളാണ് ബിഎസ്എഫ് കണ്ടെത്തിയത്. താൻ തരൺ, അമൃത്സർ എന്നിവിടങ്ങളിൽ നിന്നാണ് ഡ്രോണുകൾ കണ്ടെടുത്തത്.
അതിർത്തി സുരക്ഷാ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് അമൃത്സറിലെ ദവോക് അതിർത്തിയ്‌ക്ക് സമീപത്ത് നിന്ന് ഡ്രോൺ കണ്ടെത്തുകയായിരുന്നു. അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി.