ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന. അഞ്ച് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നുവെന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയതെന്നാണ് അധികൃതർ അറിയിച്ചത്. ശനിയാഴ്ച രാത്രി ശ്രീലങ്കൻ നാവിക സേന നടത്തിയ പട്രോളിങ്ങിലാണ് ഇവരെ പിടികൂടിയത്. ഈ മാസം മാത്രം പത്ത് മത്സ്യബന്ധന ബോട്ടുകളിലായി 64 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് അയച്ചിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശയപ്പെട്ടു.
അറസ്റ്റും ബോട്ടുകള്‍ പിടിച്ചെടുക്കലും തടയണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ കത്തില്‍ പറയുന്നുണ്ട്.















