ലണ്ടൻ : ആട്ടവും ,പാട്ടുമായി ലണ്ടൻ നഗരത്തിൽ ദീപാവലി ആഘോഷം . ഈ വർഷത്തെ ദീപാവലി ആഘോഷത്തിന് മുന്നോടിയായി ലണ്ടൻ മേയർ സാദിഖ് ഖാനാണ് നഗരത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചത് . ട്രാഫൽഗർ സ്‌ക്വയറിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണി മുതൽ ഏഴുമണിവരെയായിരുന്നു ആഘോഷ പരിപാടികൾ
ലണ്ടനിൽ താമസിക്കുന്ന ഹിന്ദു, സിഖ്, ജൈന സമുദായങ്ങൾ ഉൾപ്പെടെ വിവിധ സമുദായങ്ങൾ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുകയും അവരുടെ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ, യോഗ ശിൽപശാലകൾ, പാവ ഷോ, സംഗീത പ്രകടനങ്ങൾ തുടങ്ങിയവയും ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പലഹാരങ്ങളും ഒരുക്കിയിരുന്നു. ഇരുട്ടിനെതിരെയുള്ള വെളിച്ചത്തിന്റെ, വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.















