റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റോണാള്‍ഡോയും ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഒരേ ഫ്രെയിമില്‍ വന്നാല്‍ എന്താണ് സംഭവിക്കുക… ഒന്നും സംഭവിക്കില്ല. സംഭവം സത്യമാണ്. റിയാദില്‍ നടന്ന എം.എം.എ ബോക്‌സിംഗില്‍ ടൈസണ്‍ ഫ്യൂറിയും ഫ്രാന്‍സിസ് ഗാനൗവും തമ്മിലുള്ള ബോക്‌സിംഗ് മത്സരം കാണാനെത്തിയ റൊണാള്‍ഡോയും സല്‍മാനും ഒരു ഫ്രെയിമില്‍ വന്ന ചിത്രവും വീഡിയോയും വൈറലായിരുന്നു.
മത്സര ശേഷം കാമുകി ജോര്‍ജീന റോഡ്രിഗസിനൊപ്പം തിരിച്ചുപോകവെ തന്നെ ആരാധനയോടെ നോക്കുന്ന സല്‍മാന്‍ ഖാനെ ഒഴിവാക്കിയാണ് റോണോ നടന്നു നീങ്ങിയത്. ലൂയിസ് ഫിഗോ, ബ്രസീല്‍ മുന്‍ താരം റൊണാള്‍ഡോ എന്നിവരെ ആശ്ലേഷിച്ചശേഷം താരം മടങ്ങുന്നതും കാണം. കർമ്മയുടെ ഫലമായി കിട്ടയ തിരിച്ചടിയെന്നാണ് ചിലരുടെ വാദം.
അബുദാബിയില്‍ ഐ.ഐ.എഫ്.എയുടെ പ്രചാരാണാര്‍ത്ഥം നടത്തിയ വാര്‍ത്ത സമ്മേളന വേദിയില്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ ജീവനക്കാര്‍ നടന്‍ വിക്കി കൗശലിനെ വഴിയില്‍ നിന്നും തള്ളിമാറ്റിയത് വലിയ വിവാദമായിരുന്നു. വിക്കി കൗശാല്‍ സല്‍മാനുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വൈറലായ സ്ലോ മോഷന്‍ വീഡിയോയില്‍ സല്‍മാന്‍ ഖാന്‍ വിക്കിക്ക് വലിയ പ്രാധാന്യം നല്‍കുന്നതായോ കൈ കൊടുക്കുന്നതായോ നടന്നു നീങ്ങുന്നതായിരുന്നു കണ്ടത്.
പിന്നീട് വിക്കി തന്നെ ഇതിന് വിശദീകരണവുമായി വന്നെങ്കിലും സല്‍മാന്റെ ഈ പ്രവൃത്തിക്ക് കിട്ടിയ തിരിച്ചടിയാണ് ഇതെന്നാണ് ഒരു വിഭാഗം പേരുടെ വാദം.എന്നാല്‍ ഇതിനിടെ സല്‍മാനും റൊണാള്‍ഡോയും സംസാരിച്ചു നില്‍ക്കുന്ന ചിത്രങ്ങളും സല്‍മാന്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിരുന്നു.റിയാദില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫ്രാന്‍സിസ് ഗാനൗവിനെ ടൈസണ്‍ ഫ്യൂറി തോല്‍പ്പിച്ചിരുന്നു.
Bro were dying to shake a hands with Ronaldo but he gave him a big fu*. BC kya Zalalat hai 😭😭😭 #CristianoRonaldo #SalmanKhan pic.twitter.com/SoZSGfO31B
— Ahmed (FAN) (@AhmedKhanSrkMan) October 29, 2023
“>