തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി സോളാർ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി കെഎസ്ഇബി. വീടുകളുടെ മുകളിൽ സൗരോര്‍ജ വൈദ്യുത പദ്ധതിയടക്കം ഇതിനായി ഉപയോഗിക്കാനാകുമെന്ന് കെഎസ്ഇബിയുടെ സോളാര്‍ വൈദ്യുത പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ പി സീതാരാമന്‍ പറഞ്ഞു. ഇതിനുവേണ്ടി വൈദ്യുത വാഹന ചാർജിംഗ് യൂണിറ്റുകൾ വരെ തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
നിലവിൽ വൈദയുത വാഹനങ്ങൾക്കുവേണ്ടി പാതയോരങ്ങളിലും വൈദ്യുത തൂണുകളിലുമായി 1169 ചാര്‍ജിംഗ് പോയിന്റുകളാണ് കെഎസ്ഇബിയ്‌ക്കുള്ളത്. സംസ്ഥാനത്ത് ആദ്യമായി 2021 ലാണ് സ്റ്റേഷൻ തുടങ്ങിയത്. ഈ ചാർജ്ംഗ് യൂണിറ്റിലൂടെ കെഎസ്ഇബിയ്‌ക്ക് 1.34 കോടി രൂപയുടെ വരുമാനമാണ് രണ്ട് വർഷത്തിനുള്ളിൽ ലഭിച്ചത്.
നിലവില്‍ 1.10 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിന്റെ എണ്ണം അടിക്കടി വര്‍ധിക്കുകയാണ്. വീട്ടില്‍ അഞ്ച് കിലോവാട്ട് ശേഷിയുള്ള പുരപ്പുറം സോളാര്‍ പദ്ധതിയുണ്ടെങ്കില്‍ ഒരു വൈദ്യുത കാറിന്റെയും സ്‌കൂട്ടറിന്റെയും ചാര്‍ജിംഗ് ചെലവില്ലാതെ നടക്കും. ഒരു ട്രാന്‍സ്ഫോര്‍മറിന്റെ 75 ശതമാനം ശേഷിവരെ നിലവില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അനുവദിക്കാറുണ്ട്. അഞ്ച് കിലോവാട്ട് ശേഷിയുള്ള പുരപ്പുറം സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ 3.20 ലക്ഷം രൂപയോളമാണ് ചെലവു വരുക. ഇതില്‍ 58,000 രൂപ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കും. അങ്ങനെ വരുമ്പോള്‍ ചെലവ് മൂന്നു ലക്ഷത്തില്‍ താഴെ മാത്രമാണ് ആകുന്നത്.