ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ മൗറീഷ്യസിൽ സന്ദർശനം നടത്തും.
നവംബർ 1, 2 തീയതികളിലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ദ്വിദിന സന്ദർശനം. മൗറീഷ്യസ് ഭരണാധികാരികളുമായി കേന്ദ്രമന്ത്രി ചർച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച സ്‌പോർട്‌സ് കോംപ്ലക്‌സ്, സോളാർ പവർ പ്ലാൻ്റ് എന്നിവ സന്ദർശന വേളയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംയുക്ത സ്മരണിക തപാൽ സ്റ്റാമ്പും മന്ത്രി പുറത്തിറക്കും. മൗറീഷ്യസിനായുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനുള്ള ധാരണാപത്രത്തിലും ഒപ്പുവയ്‌ക്കും. ഇരുരാജ്യങ്ങളുടെയും സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാകും സന്ദർശനം.















