അഗർത്തല: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ബംഗ്ലാദേശികൾ ത്രിപുരയിൽ പിടിയിൽ. മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിലെത്തിയ ആറ് പേരെയാണ് തടഞ്ഞത്. ഇന്ത്യൻ പാസ്‌പോർട്ട് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.
അഗർത്തലയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സംഘത്തെ പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സാധുവായ രേഖകൾ ഒന്നും തന്നെ ഹാജരാക്കാൻ ആറംഗ സംഘത്തിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ത്രിപുരയിലെ ചന്ദ്രപൂർ മേഖലയിലേക്ക് നുഴഞ്ഞു കയറിയ രണ്ട് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. മുഹമ്മദ് ഹാസിഫ്, മിസാനൂർ റഹ്മാൻ എന്നിവരാണ് അറസ്റ്റിലാത്. ഇന്ത്യൻ കറൻസിയും മൊബൈൽഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം.















