സൂക്ഷിക്കുക! ഭക്ഷണത്തിൽ ഉപ്പ് വിതറുന്നത് പതിവാണോ; എങ്കിൽ പ്രമേഹം നിങ്ങളെ കാത്തിരിക്കുന്നു; ​പഠന റിപ്പോർട്ടുമായി മയോ ക്ലിനിക്ക് ​
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൂക്ഷിക്കുക! ഭക്ഷണത്തിൽ ഉപ്പ് വിതറുന്നത് പതിവാണോ; എങ്കിൽ പ്രമേഹം നിങ്ങളെ കാത്തിരിക്കുന്നു; ​പഠന റിപ്പോർട്ടുമായി മയോ ക്ലിനിക്ക് ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 10:34 am IST
FacebookTwitterWhatsAppTelegram

ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മർദ്ധം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, ഏറ്റവും പുതിയ ഗവേഷണങ്ങൾ പറയുന്നത് പാകം ചെയ്ത ഭക്ഷണത്തിൽ തളിക്കുന്ന ഉപ്പ് പ്രമേഹത്തിലേക്ക് നയിക്കുമെന്നാണ്. യുകെയിലെ 400,000 ത്തിലധികം മുതിർന്നവരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ മായോ ക്ലിനിക്ക് ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പാകം ചെയ്ത ഭക്ഷണത്തിൽ വിതറുന്ന ഉപ്പുകൾ ടേബിൾ സോൾട്ട് എന്നാണ് അറിയപ്പെടുന്നത്. ടേബിൾ സോൾട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് ജേണലിൽ വ്യക്തമാക്കുന്നു. “ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും രക്തസമ്മർദ്ധത്തിന്റെയും സാധ്യത കുറയ്‌ക്കുമെന്ന് എല്ലാവർക്കുമറിയാം, എന്നാൽ ഇത്തരത്തിലുള്ള കണ്ടെത്തൽ ആദ്യമായാണ് ടുലെയ്ൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ നിന്നുള്ള പ്രൊഫസർ ലു ക്വി പറഞ്ഞു. മുതിർന്നവരിൽ ദിവസേനെയുള്ള ഉപ്പിന്റെ ഉപഭോ​ഗം 5 ഗ്രാമിൽ കുറവായിരിക്കണമെന്നാണ് ലോകാരോ​ഗ്യസംഘടന ശുപാർശ ചെയ്യുന്നു.

37 നും 73 നും ഇടയിൽ പ്രായമുള്ള 402,982 ആളുകളുടെ ദൈനംദിന ഉപ്പിന്റെ ഉപയോ​ഗ രീതി ​ഗവേഷണസംഘം വിശകലനം ചെയ്തു. ഇതിൽ 13,000-ത്തിലധികം ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടായി. ഏകദേശം 12 വർഷം എടുത്താണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.

പാകം ചെയ്ത ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നത് “ചിലപ്പോൾ” മാത്രമാണെങ്കിൽ അവർക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത 13 ശതമാനം കൂടുതലാണ്. എപ്പോഴും ഇത്തരത്തിൽ ഉപ്പ് വിതറുകയാണെങ്കിൽ അത് 39 ശതമാനമായി വർദ്ധിക്കും. പ്രായം, ലിംഗഭേദം, ഉയരം, ഭാരം, ഇടുപ്പ് ചുറ്റളവ് എന്നിവയുൾപ്പെടെയുള്ള ശാരീരിക സവിശേഷതകളും പുകവലി, മദ്യപാനം, ശാരീരിക പ്രവർത്തനം, വരുമാനം, വിദ്യാഭ്യാസ നിലവാരം എന്നീ ഘടകങ്ങൾ ഗവേഷണത്തിന്റെ അന്തിമ നിഗമനങ്ങൾക്കായി സംഘം വിലയിരുത്തിയിരുന്നു.

Tags: mayo clinicincreaseConsumptionDiabeticstable salt
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies