വ്യത്യസ്തത നിറഞ്ഞ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. താൻ കാണുന്ന കാഴ്ചകൾ തനിക്ക് ചുറ്റുമുള്ള ആളുകളും കാണണമെന്ന ആഗ്രഹമാണ് വൈവിധ്യങ്ങൾ നിറഞ്ഞ വർണാഭമായ കാഴ്ചകൾ സമൂഹ മാദ്ധ്യമങ്ങിലൂടെ പങ്കുവയ്‌ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി ന്യൂയോർക്കിൽ എത്തിയപ്പോൾ കണ്ട കാഴ്ചകളാണ് ഇപ്പോൾ ആനന്ദ് മഹീന്ദ്ര പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്.
ന്യൂയോർക്കിലെ തെരുവുകളിൽ നടക്കാനിറങ്ങിയ അദ്ദേഹം ഗൊറില്ലയുടേയും, കോഴിയുടേയും വേഷങ്ങളണിഞ്ഞ മനുഷ്യരുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മരിച്ചു പോയ ആളുകളുടെ ആത്മാക്കൾ ഉയിർത്തെഴുന്നേൽക്കുമെന്നുള്ള വിശ്വാസത്തിൽ വ്യത്യസ്ത വസ്ത്രങ്ങളിഞ്ഞാണ് ന്യൂയോർക്കിലെ മനുഷ്യർ ‘ഹലോവീൻ ഡേ’ ആയ ഒക്ടോബർ 31 എല്ലാ വർഷവും ആഘോഷിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഭാരതത്തിന്റെ സ്വന്തം പഞ്ചതത്ര കഥകളിലെ കഥാപാത്രങ്ങളോടാണ് ആനന്ദ് മഹീന്ദ്ര ഉപമിച്ചിരിക്കുന്നത്.
” ന്യൂയോർക്കിലെ ഹലോവീൻ ഒരിക്കലും നിരാശപ്പെടുത്താറില്ല. നിങ്ങൾ പഞ്ചതന്ത്ര കഥകൾ ഓർക്കുന്നുണ്ടോ? അതിലെ കഥാപാത്രങ്ങളെ ഇതിലേക്ക് ചേർക്കാൻ ആണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്” – ആനന്ദ് മഹീന്ദ്ര കുറിച്ചു.
Halloween. New York. It never disappoints.
But I think I’d like to add the Panchatantra characters to this gang…India’s Rising, remember?…🙂 pic.twitter.com/FzqJjuJOm3— anand mahindra (@anandmahindra) November 1, 2023
“>
സ്വന്തമായി സംസ്‌കാരവും പൈതൃകവും, കഥകളും നിറഞ്ഞ രാജ്യമാണ് ഭാരതമെന്ന് മറ്റു രാജ്യങ്ങളോട് ഊന്നി പറയുന്ന തരത്തിലായിരുന്നു ആനന്ദ് മഹീന്ദ്ര പോസ്റ്റ് പങ്കുവെച്ചത്. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.