സെഞ്ച്വറിക്ക് എട്ടു റണ്‍സകലെ പുറത്തായ ശുഭ്മാന്‍ ഗില്ലിന് ആദരവുമായി സച്ചിന്റെ മകള്‍ സാറ ടെന്‍ഡുല്‍ക്കര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഈ വര്‍ഷം അര്‍ദ്ധ സെഞ്ച്വറിയില്‍ റെക്കോര്‍ഡിട്ട താരം പുറത്തായപ്പോള്‍ നിരാശയോടെ മുഖം പൊത്തിയിരിക്കുന്ന സാറയുടെ വീഡിയോയും ഇതിനിടെ പുറത്തുവന്നു.
താരം പവലിയനിലേക്ക് നടന്നു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് യാത്രയാക്കിയത്. കഴിഞ്ഞ ദിവസവും ഇവരുവരെയും ഒരു റെസ്റ്റോറന്റില്‍ ഒരുമിച്ച് കണ്ടിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വാങ്കഡെയിലെ ആരാധകരെ സാക്ഷിയാക്കി ശ്രീലങ്കന്‍ ബൗളര്‍മാരെ ശിക്ഷിച്ച താരം സെഞ്ച്വറിയിലേക്ക് കുതിക്കെയാണ് മധുഷാനകയുടെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി മടങ്ങിയത്. 11 ബൗണ്ടറിയും 2 സിക്‌സും അടക്കമായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
അതേസമയം 40 ഓവറില്‍ 256-4 എന്ന നിലയിലാണ് ഇന്ത്യ 19 പന്തില്‍ 21 റണ്‍സുമായി കെ.എല്‍ രാഹുലാണ് ഒടുവില്‍ പുറത്തായത്. 38 റണ്‍സുമായി ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.
Sara Tendulkar reaction after Shubman Gill missed a century. Feel Bad For both.#INDvsSL #ViratKohli𓃵 #ShubmanGill #INDvSL #Century #49Th #sara #SaraTendulkar pic.twitter.com/iq8kcTDQWo
— ✨Aryan✨ (@Makdiiiman) November 2, 2023
“>
Whole the crowd gives standing ovation to Shubman Gill including Sara Tendulkar.#INDvsSL pic.twitter.com/5BReGfm7rs
— Ambani jii (@ambani_jiii) November 2, 2023
“>
View this post on Instagram
“>
View this post on Instagram